പറവൂർ: ഓണവിപണി തുടങ്ങിയതോടെ നഗരത്തിൽ തിരക്ക് വർദ്ധിച്ചതിനാൽ അപകടങ്ങളും ഗതാഗത തടസവും ഒഴിവാക്കുന്നതിനായി മുനിസിപ്പൽ കവല മുതൽ ചേന്ദമംഗലം കവല വരെയുള്ള മെയിൻ റോഡിൽ വഴിയോരക്കച്ചവടത്തിന് നഗരസഭ നിയന്ത്രണം ഏർപ്പെടുത്തി. എൻ.യു.എൽ.എ വഴിയോര തിരിച്ചറിയൽ കാർഡില്ലാത്തവർക്ക് വഴിയോരക്കച്ചവടം അനുവദിക്കുന്നതല്ലെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.