തൃക്കാക്കര: ഓണച്ചന്തയെ ചൊല്ലി തൃക്കാക്കര നഗരസഭാ കൗൺസിൽ യോഗത്തിൽ വാക്കേറ്റം. നഗരസഭ നേരിട്ട് തൃക്കാക്കരയിലെ ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ഓണച്ചന്തയും ന്യായവില സൂപ്പർ മാർക്കറ്റും ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ തുടർ നടപടികൾ സ്വീകരിക്കാത്തതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയത്.
നടപ്പാക്കാൻ സാധിക്കാത്ത പദ്ധതികൾ പ്രഖ്യാപിക്കരുതെന്ന് ഇടത് കൗൺസിലർ ജിജോ ചിങ്ങംതറ പരിഹസിച്ചു. ചെയർപേഴ്സൺ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് സ്വതന്ത്ര കൗൺസിലർ പി.സി.മനൂപ് പറഞ്ഞു. നടപടിക്രമങ്ങൾ വൈകുന്നതുകൊണ്ടാണ് ഓണച്ചന്തയും ന്യായവില സൂപ്പർ മാർക്കറ്റും ആരംഭിക്കാനാകാത്തതെന്ന് ചെയർപേഴ്സൻ അജിത തങ്കപ്പൻ മറുപടി നൽകി
ഹിൽ ലൈഫ് കെയർ ലാബിന് നഗരസഭയുടെ സ്ഥലം അനുവദിക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനമായി. സഹകരണ ആശുപത്രിയുടെ പഴയ കെട്ടിടത്തിന് സമീപം മുമ്പ് പ്രവർത്തിച്ചിരുന്ന ലൈബ്രറി കെട്ടിടത്തിലാണ് ലാബിന് സ്ഥലം അനുവദിക്കുക.