കിഴക്കമ്പലം: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തുതല ആരോഗ്യമേള ഇന്ന് നടക്കും. മുടിക്കൽ റീം കൺവെൻഷൻ സെന്ററിൽ രാവിലെ 8.30ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവ്വഹിക്കും. ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ അഡ്വ. പി.വി. ശ്രീനിജിൻ, അൻവർ സാദത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി, പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ആരോഗ്യവിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും. ആരോഗ്യറാലി എൽദോസ് കുന്നപ്പള്ളി എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്യും. ആരോഗ്യ സെമിനാർ, പ്രദർശനങ്ങൾ, വിപണനമേള, ആരോഗ്യ ക്യാമ്പ്, കലാപരിപാടികൾ എന്നിവയും സംഘടിപ്പിക്കും. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വാഴക്കുളം, വെങ്ങോല, കിഴക്കമ്പലം, ചൂർണിക്കര, കീഴ്മാട്, എടത്തല പഞ്ചായത്തുകളുടെയും ആയുർവേദം, ഹോമിയോ, ഐ.സി.ഡി.എസ്, കുടുംബശ്രീ, ഫയർ ആൻഡ് റെസ്‌ക്യൂ, എക്‌സൈസ്, പൊലീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.