പറവൂർ: പത്ത് വർഷത്തിന് മുമ്പ് നമ്പൂരിയച്ചൻ ആലിന് സമീപം കെ.ആർ. വിജയൻ ഷോപ്പിംഗ് കോംപ്ലക്സ് കോമ്പൗണ്ടിൽ സ്ഥാപിച്ച ഇ ടോയ്ലറ്റ് നീക്കം ചെയ്യാൻ ലേല നടപടികൾ തുടങ്ങി. മുൻ എം.പി ഡോ.ചാൾസ് ഡയസിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 5,09,973 രൂപ മുടക്കിയാണ് ഇ-ടോയ്ലറ്റ് സ്ഥാപിച്ചത്. 2012 ഡിസംബർ 23 ന് ഉദ്ഘാടനം ചെയ്തു. ലക്ഷങ്ങൾ ചെലവാക്കി നിർമ്മിച്ച ആധുനിക ടോയ്ലറ്റ് പ്രവർത്തിച്ചത് വിരലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ്. കയറിയുന്നവർ അകത്ത്കുടുങ്ങിപ്പോയ സാഹചര്യം വരെയുണ്ടായി. ഇതോടെ ടോയ്ലറ്റ് ഉപയോഗിക്കാൻ കഴിയാത്തവിധം തുരുമ്പെടുത്തു നശിച്ചുതോടെ കോപ്ലക്സിലെ കച്ചവർക്കാരുടെ ആവശ്യത്തെ തുടർന്നാണ് നടപടി. ഇ-ടോയ്ലറ്റ് വിനിയോഗിക്കാനായില്ലെന്ന കാരണത്താൽ ഓഡിറ്റ് ഒബ്ജക്ഷൻ ഉണ്ടായതാണ് നീക്കം ചെയ്യാൻ കാലതാമസം ഉണ്ടായത്. കഴിഞ്ഞ ദിവസം ഓഡിറ്റർമാർ നഗരസഭയിൽ എത്തിയപ്പോൾ വിവരങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ലേല നടപടികൾ സ്വീകരിക്കാനുള്ള വാക്കാൽ അനുമതി നൽകിയതായി പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്ത് പറഞ്ഞു.