1

മട്ടാഞ്ചേരി:പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപെട്ട് റോ-റോ സർവീസ് നിറുത്തിയത് പശ്ചിമ കൊച്ചി നിവാസികളെ വലച്ചു. നിയന്ത്രണങ്ങൾ പ്രതിഷേധത്തിനും വഴിതെളിച്ചു.

ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി എറണാകുളത്തേക്ക് പോകേണ്ടവർക്ക് അരൂർ പാലവും റോ-റോ സർവീസും ഉപയോഗിക്കാമെന്നാണ് പൊലീസ് അറിയിച്ചിരുന്നത്.എന്നാൽ നേവിയുടെ അറിയിപ്പിനെ തുടർന്ന് റോ-റോ സർവീസ് രാവിലെ ഏഴ് മണി മുതൽ നിർത്തിവെച്ചു. ഇതറിയാതെ എത്തിയ രോഗികൾ ഉൾപ്പെടെയുള്ള നൂറ് കണക്കിനാളുകൾ വലഞ്ഞു. ഇതോടെ യാത്രക്കാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. പ്രധാനമന്ത്രി പോകുന്ന വഴിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതിന് പകരം മൂന്ന് മിനിറ്റ് മാത്രം ദൈർഘ്യമുള്ള റോ-റോ വെസൽ യാത്ര തടസപ്പെടുത്തിയത് ശരിയായ നടപടിയല്ലെന്ന് കൗൺസിലർ ആന്റണി കുരീത്തറ പറഞ്ഞു.