നെടുമ്പാശേരി: പാറക്കടവ് സർവീസ് സഹകരണ ബാങ്കിന്റെ മൂന്ന് ശാഖകളിൽ ഓണ വിപണി ബാങ്ക് പ്രസിഡന്റ് സി.എം. സാബു വിതരണം ഉദ്ഘാടനം ചെയ്തു. ടി.ഡി. വിശ്വനാഥൻ, ഡോ. സ്റ്റീഫൻ പാനികുളങ്ങര, യമുന ബാബു, എം.എ. ഓമന, ഓമന ദിനേശൻ, ബ്രാഞ്ച് മാനേജർ കെ.എസ്. ബിന്ദു എന്നിവർ കുറുമശേരിയിലും, പാറക്കടവ്, പുവത്തുശ്ശേരി എന്നിവിടങ്ങളിൽ വി.എൻ. അജയകുമാർ, ടി.കെ. ബാലകൃഷ്ണൻ, കെ.കെ. കൃഷ്ണൻകുട്ടി, സെക്രട്ടറി അനിത പി. നായർ, ടി.വി. ജോണി, ടി.വി. ജോഷി എന്നിവരും നേതൃത്വം നൽകി. ബാങ്കിന്റെ ഓണം പഴം, പച്ചക്കറി ചന്ത 6,7 തിയതികളിൽ ഉണ്ടായിരിക്കുമെന്നും അറിയിച്ചു.