-joythi-manjummal-sakha

പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുദേവന്റെ 168-ാം ജയന്തിയാഘോഷങ്ങളുടെ ഭാഗമായുള്ള ശ്രീനാരായണ ദിവ്യജ്യോതി പര്യടനം ഇന്ന് പറവൂർ മേഖലയിൽ പ്രയാണം നടക്കും.

രാവിലെ പത്തിന് പറവൂർ ടൗൺ വെസ്റ്റ് ശാഖയിൽ നിന്ന് പര്യടനം ആരംഭിക്കും. 10.20ന് പറവൂർ ടൗൺ, 10.50ന് മാഞ്ഞാലി - പറവൂത്തറ, 11.20ന് തത്തപ്പിള്ളി - മന്നം, 11.45ന് തത്തപ്പിള്ളി, 12.15ന് കിഴക്കേപ്രം, 12.45ന് വെസ്റ്റ് കിഴക്കേപ്രം, 2ന് നന്ത്യാട്ടുകുന്നും, 2.30ന് കൈതാരം - കോട്ടുവള്ളി, 3ന് വെസ്റ്റ് കൈതാരം, 3.30ന് ഏഴിക്കര - കടക്കര, 4ന് പെരുമ്പടന്ന, 4.30ന് കൊടാമംഗലം ശാഖയിൽ സമ്മേളനത്തോടെ സമാപനം. ഇന്നലെ വള്ളുവള്ളി നോർത്ത് ശാഖയിൽ നിന്ന് ആരംഭിച്ച് കൊടുവഴങ്ങ ശാഖയിൽ സമാപിച്ചു.

പതിനാല് ശാഖകളിലും നിരവധി കേന്ദ്രങ്ങളിലും ദിവ്യജ്യോതി സ്വീകരണം നൽകി. യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി.ബാബു, യൂണിയൻ കൗൺസിലർമാരായ കണ്ണൻ കുട്ടുകാട്, ഡി. പ്രസന്നകുമാർ, വി.എൻ. നാഗേഷ്, യൂണിയൻ കമ്മിറ്റി അംഗം പി.ബി. ജോഷി എന്നിവരും വനിതാസംഘം, യൂത്ത് മൂവ്മെന്റ് ഭാരവാഹികളും നേതൃത്വം നൽകി.