കുറുപ്പംപടി : രായമംഗലം ഗ്രാമപഞ്ചായത്തിൽ എന്റെ സംരംഭം നാടിന്റെ അഭിമാനം എന്ന പദ്ധതിയുടെ ഭാഗമായി ലോൺ ലൈസൻസ് മേള നടന്നു. എഫ്.ഐ.ടി ചെയർമാൻ ആർ. അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു .

വിവിധ ബാങ്കുകളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്തു. ചടങ്ങിൽ ആദ്യ ലോൺ സൗത്ത് ഇന്ത്യൻ ബാങ്ക് കുറുപ്പംപടിയിൽ നിന്ന് പാസായ എസ്. എം.ഇ ലോൺ, വൈ.കെ.എ എന്റർപ്രൈസസ് ഓണർ അരുൺകുമാറിന് കൈമാറി. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് മൂത്തേടൻ, ഷൈമി വർഗീസ്, രായമംഗലം പഞ്ചായത്ത് അംഗം കെ.കെ. മാത്യുകുഞ്ഞ് , കുറുപ്പംപടി സഹകരണ ബാങ്ക് പ്രസിഡന്റ്, സന്തോഷ് പി.കെ., മർച്ചന്റ് അസോസിയേഷൻ പ്രസിഡമെന്റ് ബേബി എന്നിവർ സംസാരിച്ചു .

കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അംഗം അംബികാ മുരളീധരൻ, രായമംഗലം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ

സ്മിത അനിൽകുമാർ, സജി പടയാട്ടിൽ , കുര്യൻ പോൾ, ഫെബിൻ കുര്യാക്കോസ്, ടിൻസി ബാബു, ആസൂത്രണ സമിതി അംഗം, എസ്.മോഹനൻ, രായമംഗലം പഞ്ചായത്ത് സെക്രട്ടറി സുധീർ .ബി എന്നിവർ പങ്കെടുത്തു. രായമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയ് സ്വാഗതവും വ്യവസായ വകുപ്പ് ഇന്റേൺ ഗോകുൽ.ജി.കർത്ത നന്ദിയും പറഞ്ഞു.