കൊച്ചി: എല്ലാ റേഷൻ കാർഡ് അംഗങ്ങളുടെയും ആധാർ നമ്പർ 15നകം കാർഡുമായി ബന്ധിപ്പിക്കണമെന്ന് എറണാകുളം സിറ്റി റേഷനിംഗ് ഓഫീസർ അറിയിച്ചു.

എറണാകുളം സിറ്റി റേഷനിംഗ് ഓഫീസിന്റെ പരിധിയിലെ കാർഡ് ഉടമകൾ റേഷൻ, ആധാർ കാർഡുകളുമായി അക്ഷയ സെന്ററിലോ റേഷൻ കടയിലോ സിറ്റി റേഷനിംഗ് ഓഫീസിൽ നേരിട്ട് എത്തിയോ www.civilsupplieskerala.gov.in വെബ്സൈറ്റ് മുഖേനയോ ബന്ധിപ്പിക്കൽ പൂർത്തിയാക്കണം. വിവരങ്ങൾക്ക്: 0484- 2390808.