കൊച്ചി: കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 1870 പുളിക്കമാലി ശാഖയുടെ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
ശാഖാപ്രസിഡന്റ് വി.റ്റി. സുരേന്ദ്രൻ, സെക്രട്ടറി കുമാരൻ എം.കെ, വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ, കെ.എസ്. അജീഷ് കുമാർ, ധന്യ പുരുഷോത്തമൻ, അഭിലാഷ് രാമൻകുട്ടി, മനീഷ് എ.എസ്, ഗൗതം സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
വി.റ്റി. സുരേന്ദ്രൻ വാക്കേപാറയിലിനെ പ്രസിഡന്റായും സെക്രട്ടറിയായി എംഎസ്. മണി ശ്രൂതിലയയെയും, വൈസ് പ്രസിഡന്റായി എം.എ. മണി.മലേപ്പറമ്പിലിനെയും തിരഞ്ഞെടുത്തു.