തോപ്പുംപടി: കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ പുതിയ പുസ്തകങ്ങളുടെ പ്രദർശനം ജില്ലാ ലൈബ്രറി കൗൺസിൽ കമ്മിറ്റിഅംഗം സി.വി.സോമൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.ആർ. ശശി അദ്ധ്യക്ഷത വഹിച്ചു. ലൈബ്രേറിയൻ രാജേശ്വരി ഗോപൻ, സി.എസ്. ജോസഫ്, വി.എക്സ്. ലീൻ, ടി. ആർ.ശ്യാമളൻ, ഗോപകുമാർ എന്നിവർ സംസാരിച്ചു. ഇന്ന് സമാപിക്കും.