
കുമ്പളങ്ങി: കൺസ്യൂമർ ഫെഡിന്റെ നേതൃത്വത്തിലുള്ള ഓണ വിപണനമേള പഴങ്ങാട് ജംഗ്ഷനിലെ കുമ്പളങ്ങി സഹകരണബാങ്കിന്റെ പുതിയ ബ്രാഞ്ച് ബിൽഡിംഗിൽ ബാങ്ക് പ്രസിഡന്റ് ബെയ്‌സിൽ ചേന്നാംപള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോൺ അലോഷ്യസ്, ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.എ.സഗീർ, മുൻ പ്രസിഡന്റ് കെ.സി.ജോസഫ്, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.സി.കുഞ്ഞുകുട്ടി, റാഫി കോച്ചേരി, ഉഷ അജയൻ, പി.കെ.ഉദയൻ, സി.സി.ക്ലീറ്റസ്, ഷീല മാളാട്ട്, ബാബു വിജയാനന്ദ്, ബാങ്ക് സെക്രട്ടറി മരിയ ലിജി എന്നിവർ സംസാരിച്ചു.