
കൊച്ചി: കാഞ്ഞൂർ ദൈവദാൻ അഗതിമന്ദിരത്തിലെ അന്തേവാസികളായ 40 അമ്മമാർക്കായി സെന്റർ സ്‌ക്വയർ മാളിൽ ഓണാഘോഷമൊരുക്കി. അമ്മമാർക്കായി മാൾ അധികൃതർ വിവിധ കലാപരിപാടികളും ഓണസദ്യയും ഒരുക്കിയിരുന്നു.
ഓണസദ്യയ്ക്കുശേഷം മാളിലെ മൾട്ടിപ്ലക്‌സിൽ അമ്മമാർക്കായി സിനിമാ പ്രദർശനവും നടത്തി. ഓണസമ്മാനങ്ങളും സ്വീകരിച്ചാണ് അമ്മമാർ മടങ്ങിയത്.
ദൈവദാൻ സെന്റർ ഡയറക്ടർ സിസ്റ്റർ അന്ന, സിസ്റ്റർ ഗ്രേസി, സിസ്റ്റർ മിനി, കിഴക്കുംഭാഗം ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. സുബാഷ് മാളിയേക്കൽ, അദ്ധ്യാപകരായ സിജോ പൈനാടത്ത്, കൊച്ചുറാണി സാജൻ, റോസിലി ജോയ്, റൂബി ജെയിംസ്, അമല ജെയിംസ്, സെന്റർ സ്‌ക്വയർ മാൾ പ്രതിനിധികളായ മോനു നായർ, ദീപ വിനയ്, സജീവൻ മാവില, രതീഷ്, അരുൺ ബാബു, ഉമേഷ്, സിജോ, ദേവിക, സൽമാൻ, അനിൽകുമാർ എന്നിവർ സംബന്ധിച്ചു.