കളമശേരി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി കളമശേരിയിൽ മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പ്രേമ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ.ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ബിന്ദു രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ റുഖിയ ജമാൽ, ഷൈജ ബെന്നി, ലിസി മാളിയേക്കൽ, ബിന്ദു ഗോപി,​ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നാസർ എടയാർ, ഭാരത് ജോഡോ യാത്ര കോ ഓഡിനേറ്റർ മധു പുറക്കാട്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എം.പി.റഷീദ് എന്നിവർ സംസാരിച്ചു.