കൂത്താട്ടുകുളം: തിരുമാറാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷം പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു, പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ , വൈസ് പ്രസിഡന്റ് എം.എം. ജോർജ് , ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ അനിത ബേബി, സന്ധ്യമോൾ പ്രകാശ്, സാജു ജോൺ , ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ടി.ശശി, അംഗങ്ങളായ സുനി ജോൺസൺ, നെവിൻ ജോർജ് , ആതിര സുമേഷ്, സി.വി. ജോയി, അലീസ് ബിനു, കെ.കെ. രാജ്കുമാർ ,എം.സി. അജി, ബീന എലിയാസ് , സഹകരണ ബാങ്ക് സെക്രട്ടറി ശ്രീദേവി അന്തർജനം ഡയറക്ടർമാരായ വർഗീസ് മാണി, വി.ആർ.രാധാകൃഷണൻ, സി.സി.ശിവൻകുട്ടി എന്നിവർ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് ടി.എ. രാജൻ, പ്രിൻസിപ്പൽ കെ.പി. അനിൽ, ഹെഡ് മിസ്ട്രസ് റാണികുട്ടി, സ്റ്റാഫ് സെക്രട്ടറി ബിൻസി അഗസ്റ്റിൻ തുടങ്ങിയവർ നേതൃത്യം നൽകി.