കൂത്താട്ടുകുളം: കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാലയും ആശ്രയ സ്പെഷ്യൽ സ്കൂളും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. സതി അജിതന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഗ്രന്ഥശാലാ പ്രസിഡന്റ്‌ സി. എൻ. പ്രഭകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം. കെ. രാജു തിരുവോണ സന്ദേശം നൽകി. കുമാരി രഘു, ബിന്ദു. കെ. പി. എന്നിവർ പ്രസംഗിച്ചു.