kklm

കൂത്താട്ടുകുളം: പൂക്കൾക്കൊപ്പം തെങ്ങോലയും ചിരട്ടയും പൂങ്കുലയും മച്ചിങ്ങയുമെല്ലാം ഉപയോഗിച്ച് ലോക നാളികേര ദിനത്തിൽ വ്യത്യസ്ഥ ഓണപ്പൂക്കളം തീർക്കുകയാമ് കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിലെ വിദ്യാർത്ഥികൾ. മുപ്പതടി നീളവും 20 അടി വീതിയിലും തീർത്ത മെഗാ പൂക്കളത്തിനൊപ്പം തെങ്ങിന്റെ വിവിധ ഭാഗങ്ങളും കലാപരമായി ഒരുക്കിയായിരുന്നു ഓണാഘോഷം.

വടംവലി, മിഠായി പറുക്കൽ,റൊട്ടികടി തുടങ്ങിയ വിവിധ മത്സരങ്ങളുമുണ്ടായി, നഗരസഭാദ്ധ്യക്ഷ വിജയ ശിവൻ, വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷരായ സണ്ണി കുര്യാക്കോസ്, മരിയ ഗൊരേത്തി, കൗൺസിലർമാരായ പി.ആർ. സന്ധ്യ, പി.സി. ഭാസ്കരൻ ,റോബിൻ വൻ നിലം, ബേബി കീരാന്തടം ഹെഡ്മാസ്റ്റർ എ.വി. മനോജ്, പി.ടി.എ പ്രസിഡന്റ് ലിനു മാത്യു, മനോജ് കരുണാകരൻ, ഹണി റെജി, കെ.വി. ബാലചന്ദ്രൻ, എലിസബത്ത് പോൾ, കെ. ഗോപിക തുടങ്ങിയവർ സംസാരിച്ചു.