
കൂത്താട്ടുകുളം : ദീർഘകാലത്തെ കാത്തിരുപ്പിനൊടുവിൽ ഇടയാർ രാമൻചിറ പാലം നിർമ്മാണം പൂർത്തിയായി തുറക്കുന്നു. രണ്ടു വർഷത്തിലേറെയായി പൊളിച്ചിട്ടിരുന്ന പാലം പണി അന്തിമഘട്ടത്തിലാണ്. അപ്രോച്ച് റോഡുകളുടെ നിർമ്മാണമാണ് പുരോഗമിക്കുന്നത് .ഇത് പൂർത്തിയാവുന്നതോടെ പാലത്തിലൂടെയുള്ള ഗതാഗതം ആരംഭിക്കും.
ഏതാനും ദിവസങ്ങൾക്കുള്ളിൽ ഭാഗീകമായോ പൂർണ്ണമായോ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് അനൂപ് ജേക്കബ് എം.എൽ .എ .അറിയിച്ചു. പണി പൂർണ്ണമായും പൂർത്തിയായി പൊതുമരാമത്ത് വകപ്പ് മന്ത്രിയുമായി ആലോചിച്ചു മാതമേ ഔദ്യോഗിക ഉദ്ഘാടനം നടക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. ഓണത്തിനു മുമ്പായി ഗതാഗതം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ മുവാറ്റുപുഴ (ബ്രിഡ്ജസ് ) എ .എക്സി. നജീമുദ്ദീൻ റ്റി.എ. പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
അപ്രോച്ച് റോഡിന്റെ പണി പൂർത്തികരിച്ചു വരികയാണ് ഉടൻ തന്നെ പൂർത്തികരിച്ച് പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായി കൂത്താട്ടുകുളം നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ പറഞ്ഞു.