കൊച്ചി: എറണാകുളം നിയോജക മണ്ഡലത്തിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള 'മികവ് 2022' അവാർഡ് വിതരണം ഇന്ന് സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ പത്തിന് ചീഫ് സെക്രട്ടറി വി. പി.ജോയ് ഉദ്ഘാടനം ചെയ്യും. ടി.ജെ.വിനോദ് എം.എൽ.എ അദ്ധ്യക്ഷനാകും. മേയർ എം.അനിൽകുമാർ, ഹൈബി ഈഡൻ എം.പി, വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്.നാഗരാജു , ഹിൻഡാൽകോ സി.ഇ.ഒ ബി. അരുൺകുമാർ, കൗൺസിലർ മനു ജേക്കബ്, റീജിയണൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.അബ്ദുൽ കരീം, ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി.അലക്‌സാണ്ടർ, സെന്റ് തെരേസാസ് കോളേജ് ഡയറക്ടർ സിസ്റ്റർ വിനിത, ചേരാനെല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേഷ്, ഡി.ഇ.ഒ എ. ആർ സുധർമ്മ എന്നിവർ സംസാരിക്കും.

രാവിലെ 7:30 ന് രജിസ്‌ട്രേഷൻ ആരംഭിക്കും.നിയോജകമണ്ഡലത്തിനു പുറത്തുള്ള സ്കൂളുകളിൽ പഠിച്ച എറണാകുളം സ്വദേശികൾക്കും പേര് രജിസ്റ്റർ ചെയ്യാം.