
പറവൂർ: അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ആശുപത്രികളിൽ മുഴുവൻ സമയ ഫാർമസി സേവനം ഉറപ്പ് വരുത്തണമെന്ന് കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷൻ പറവൂർ ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം സി.എ. ബെന്നി ഉദ്ഘാടനം ചെയ്തു. മേരി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആ.ർ ബോസ്, നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ, അസോസിയേഷൻ ഭാരവാഹികളായ സ്മിത ബക്കർ, കെ.എസ്. ബിന്ദു, സലീഷ് ടി. ഷാജി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി മേരി ജേക്കബ്ബ് (പ്രസിഡന്റ്), ലിഡാ രാജൻ (സെക്രട്ടറി), നീതു സഹദേവൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.