അങ്കമാലി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ നയിക്കുന്ന റൈഡ് ഫോർ യൂണിറ്റി ബൈക്ക് റാലിയുടെ രണ്ടാം ദിനം കറുകുറ്റിയിൽ നിന്ന് ആരംഭിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല റാലി ഉദ്ഘാടനം ചെയ്തു. റോജി എം. ജോൺ എം.എൽ.എ, അൻവർസാദത്ത് എം.എൽ.എ, മുൻ എം.എൽ.എ പി.ജെ. ജോയ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ദേശീയ സെക്രട്ടറി ശ്രാവൺ റാവു, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രാഹുൽ മാങ്കൂട്ടത്തിൽ, ജോബിൻ ജേക്കബ്ബ്, ദിപക് ജോയി, വൈശാഖ് എസ്. ദർശൻ, ജിൻറോ ജോൺ, ലിൻറോ പി. ആന്റു, കെ.കെ. അരുൺകുമാർ, നൗഫൽ കയൻറിക്കര, അഫ്സൽ നമ്പ്യാരത്ത്, യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, വൈസ് പ്രസിഡന്റ് അസ്കർ പനയപ്പിള്ളി, യുത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ആന്റണി തോമസ് എന്നിവർ പങ്കെടുത്തു.