
പറവൂർ: പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്കിൽ ഓണാഘോഷങ്ങളുടെ ഉദ്ഘാടനം എറണാകുളം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ സജീവ് കർത്ത നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു. കവിയും ഗാനരചനയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യാതിഥിയായി. ഭരണ സമിതി അംഗങ്ങളായ സുമ ശ്രീനിവാസൻ എം.ജി. നെൽസൺ, സെക്രട്ടറി കെ.എസ്. ജയ്സി തുടങ്ങിയവർ സംസാരിച്ചു. പരമ്പരാഗത ഉൽപ്പനങ്ങളുടെ വിവിധ സ്റ്രാളുകൾ ബാങ്ക് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. അംഗങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ലഭിക്കും. നാളെ രാവിലെ പത്തിന് ജൈവപച്ചക്കറിചന്തയുടെ ഉദ്ഘാടനവും വിവിധ കലാമത്സരങ്ങളും നടക്കും. 6ന് രാവിലെ പത്തിന് ഒരാഴ്ച നീണ്ടുനിന്ന ഓണാഘോഷങ്ങളുടെ സമാപനം സമ്മേളനം നടക്കും. തുടർന്ന് കാർഷികോത്പന്നങ്ങൾ, വളർത്ത് മൃഗങ്ങൾ, കന്നുകാലി എന്നിവയുടെ പ്രദർശനലും കലാപരിപാടികളും നടക്കും.