onam-vipani-scb-137-

പറവൂർ: ഓണാഘോഷത്തോടനുബന്ധിച്ച് വടക്കേക്കര സർവീസ് സഹകരണ ബാങ്കിൽ കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ ഓണം വിപണി തുടങ്ങി. ബാങ്ക് പ്രസിഡന്റ് എ.സി. ശശിധരകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് പി.വി. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ എൻ.ബി. സുഭാഷ്, ലൈജു ജോസഫ്, ഉഷ ജോഷി, ടി.എ. രാമൻ, കെ.എസ്. രാധാകൃഷ്ണൻ, ബാങ്ക് സെക്രട്ടറി ടി.ജി. മിനി തുടങ്ങിയവർ സംസാരിച്ചു. പതിനൊന്ന് ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റ് കുറഞ്ഞ നിരത്തിൽ ലഭിക്കും. ബാങ്കിന്റെ കൈത്തറി മേളയിൽ വസ്ത്രങ്ങൾക്ക് 35ശതമാനം സബ്സിഡി ലഭിക്കും.