പറവൂർ: മന്നം ക്ഷീരോത്പാദക സഹകരണസംഘം ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിൽ മത്സരിച്ച ഒമ്പതുപേരും വിജയിച്ചു. സി.ജി. ജനകൻ, പി.യു. നജീബ്, പ്രദീഷ്‌കുമാർ, എ.വി. സഹജൻ, എം.കെ. സുരേന്ദ്രൻ, അഞ്ജന അരുൺ, വി.ഡി. ആനന്ദവല്ലി, വിലാസിനി സുധാകരൻ, ഷൈബി കാശി എന്നിവരാണ് വിജയിച്ചത്. വനിതാ, എസ്.എസി, എസ്.ടി സംവരണ വിഭാഗത്തിൽ മത്സരിച്ചവർ എതിരില്ലാതെ വിജയിച്ചിരുന്നു.