പള്ളുരുത്തി: എസ്.ഡി.പി.വൈ. ഗേൾസ് ഹൈസ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് മൂന്ന് ദിവസത്തെ അവധിക്കാല ഓണം ക്യാമ്പ് ചിരാത് എസ്.എച്ച്. ഒ. സുനിൽ തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ഉഷ.എസ്. പ്രഭു അദ്ധ്യക്ഷത വഹിച്ചു. ശ്രീധർമ്മ പരിപാലന യോഗം പ്രസിഡന്റ് സി.ജി.പ്രതാപൻ , പ്രധാന അദ്ധ്യാപിക കെ.കെ. സീമ., അദ്ധ്യാപകരായ വിനീത. വി., ബിബിൻ കുമാർ , എ.ആർ. വിജയലക്ഷ്മി, ഷിനി. കെ.വി., എ.എസ്.ഐ. പ്രസീത എന്നിവർ പ്രസംഗിച്ചു.