muncipal

അങ്കമാലി : സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി 17-ാം വാർഡ് എ.ഡി. എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണത്തിന് ഒരു പൂവ് കൃഷിയുടെ വിളവെടുപ്പ് നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ് ഉദ്ഘാടനം ചെയ്തു . യോഗത്തിൽ എ.ഡി.എസ് ചെയർ പേഴ്സൺ ജിഷ ലെനിൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ രജനി ശിവദാസൻ, മുൻ കൗൺസിലർമാരായ കെ.ഐ. കുര്യാക്കോസ്, രേഖ ശ്രീജേഷ്. എ.ഡി.എസ് അംഗങ്ങളായ ഉഷ സജീവ്, ടിഷ ഷാജി, സരിത അജു എ. തുടങ്ങിയവർ സംസാരിച്ചു.