snmimt

പറവൂർ: മാല്യങ്കര എസ്.എൻ.എം എൻജിനിയറിംഗ് കോളേജിൽ ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും മുത്തൂറ്റ് ഫിനാൻസും സംയുക്തമായി നടത്തുന്ന കപ്പ് ഒഫ് ലൈഫ് പദ്ധതിയുടെ മെൻസ്ട്രുവൽ കപ്പിന്റെ വിതരണോദ്ഘാടനം ഡോ. കെ.ആർ. തമ്പി ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ പി.എൻ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽമാരായ ഡോ. സഞ്ജുന, കെ.പി. പ്രതീഷ്, അദ്ധ്യാപകരായ കെ.ആർ. രേഷ്മ, ധന്യ എം. രാജൻ തുടങ്ങിയവർ സംസാരിച്ചു. കപ്പ് ഒഫ് ലൈഫിനെകുറിച്ച് ഡോ. റുത് എബ്രഹാം ക്ളാസെടുത്തു.