
മൂവാറ്റുപുഴ : എസ് .എൻ. ഡി. പി ഹയർ സെക്കൻഡറി സ്കൂളിൽ എസ് .പി .സി ഓണം ക്യാമ്പിന് (ചിരാത്) തുടക്കം. ക്യാമ്പിന്റെ ഉദ്ഘാടനം ഡോ.മാത്യു കുഴൽകാടൻ എം.എൽ.എ നിർവഹിച്ചു. സ്കൂൾ മാനേജർ വി. കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു.
മൂവാറ്റുപുഴ എസ് .ഐ ശാന്തി കെ. ബാബു മുഖ്യപ്രഭാഷണം നടത്തി. മൂവാറ്റുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ .വിജയ ഫുൾ എ പ്ലസ് നേടിയ എസ്. പി. സി കേഡറ്റുകൾക്ക് ഉപഹാരം നൽകി. വാർഡ് കൗൺസിലർ ജിനു ആന്റണി, എസ്.എൻ .ഡി .പി യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ ,അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ വിജയൻ തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പ് നാളെ വൈകിട്ട് 4.30 സമാപി ക്കുമെന്ന് ഹെഡ്മിട്രസ് വി.എസ്.ധന്യ പറഞ്ഞു.