
പറവൂർ: നന്ത്യാട്ടകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്രുഡന്റ് പൊലീസ് കേഡറ്റ് ഓണക്കാല ത്രിദിന ക്യാമ്പ് തുടങ്ങി. പറവൂർ എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറിയും സ്കൂൾ മാനേജറുമായ ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ച വടക്കേക്കര സർക്കിൾ ഇൻസ്പെക്ടർ വി.സി. സൂരജ് മുഖ്യതാഥിയായി. എസ്.എൻ.ഡി.പി പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, പ്രിൻസിപ്പൽ വി. ബിന്ദു, ഹെഡ്മാസ്റ്റർ സി.കെ. ബിജു, പി.ബി. സിന്ധു, സി.ആർ. ഭാഗ്യരാജ്, ടി.ആർ. രമ്യ എന്നിവർ സംസാരിച്ചു.