
മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിലിന് കീഴിലുള്ള അംഗ ലൈബ്രറികളിലെ ലൈബ്രേറിന്മാർക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഓണം ഉത്സവബത്തുടെ ചെക്ക് വിതരണം മണീട് പബ്ലിക് ലൈബ്രറിയിലെ ലൈബ്രറേറിയനായ അമല അരുണിന് നൽകി സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന നിർവ്വഹിച്ചു. താലൂക്ക് പ്രസിഡന്റ് ജോഷിസ്ക്കറിയ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ.ഉണ്ണി സ്വാഗതം പറഞ്ഞു. കൗൺസിൽ ക്ലാർക്ക് സീതാദേവി, ലൈബ്രേറിയൻസ് യൂണിയൻ പ്രസിഡന്റ് ബിനിമുരളീധരൻ, സെക്രട്ടറി ജയിംസ് കക്കാട് എന്നിവർ സംസാരാച്ചു.