savitha-k-nair40

പെരുമ്പാവൂർ: തിരുവനന്തപുരം ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കുറുപ്പംപടി ഇരവിച്ചിറ ചെമ്പോത്തിനാലിൽ (ശ്രാവണിക) വീട്ടിൽ സവിത കെ. നായരാണ് (40) മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഓഫീസിലെ ഓണാഘോഷം കഴിഞ്ഞ് കുറുപ്പംപടിയിലെ വീട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. ഭർത്താവ്: ബാബു ഗോപാലകൃഷ്ണൻ (ആക്സിസ് ബാങ്ക്). മക്കൾ: രുദ്ര, യുക്ത (ഇരുവരും ഇരവിച്ചിറ സെന്റ് തോമസ് സ്കൂൾ വിദ്യാർത്ഥികൾ).