1

തോപ്പുംപടി: ഔവർ ലേഡീസ് ഹയർ സെക്കൻഡി സ്കൂളിന്റെ നേതൃത്വത്തിലെ ഹൗസ് ചലഞ്ചിന് കീഴിലെ 175-ാം വീടിന്റെ ശിലാസ്ഥാപനകർമ്മം കൗൺസിലർ ഷീബാ ഡുറോം നിർവഹിച്ചു. ഹൗസ് ചലഞ്ച് പദ്ധതി പ്രകാരം കുതിരകൂർ കരിയിലെ ഭവന രഹിതർക്കായുള്ള മൂന്നു വീടുകൾക്കാണ് സുമനസുകളുടെ സഹായത്തോടെ തുടക്കം കുറിച്ചിരിക്കുന്നതെന്ന് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചക്കാലക്കൽ പറഞ്ഞു. വീടുകൾക്കുള്ള നിർമ്മാണ വസ്തുക്കൾ നൽകുന്നത് കോൺഫിഡന്റ് ഗ്രൂപ്പും റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഗ്ലോബലും ചേർന്നാണ്. അദ്ധ്യാപിക ലില്ലി പോൾ, പി.ടി.എ പ്രസിഡന്റ്‌ ജോസഫ് സുമിത്, ടി.എം.റിഫാസ് തുടങ്ങിയവർ സംസാരിച്ചു.