കൊച്ചി: കോർപ്പറേഷനുമായി ബന്ധപ്പെട്ട അപേക്ഷകളും പരാതികളും തീർപ്പാക്കുന്നതിന് 16ന് രാവിലെ പത്തു മുതൽ എറണാകുളം ടൗൺഹാളിൽ അദാലത്ത് നടത്തും. സർക്കാരിന്റെ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് അദാലത്ത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ അപേക്ഷകന്റെ പേര്, മേൽവിലാസം, ഡിവിഷൻ, കെട്ടിട നമ്പർ, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി, പരാതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ ഉൾപ്പെടെ അദാലത്ത് 2022 എന്ന തലക്കെട്ടോടെ 12ന് വൈകിട്ട് അഞ്ചു മണിക്കുള്ളിൽ കോർപ്പറേഷൻ ഓഫീസിലോ സോണൽ ഓഫീസിലോ അപേക്ഷ നൽകണം. ഫോൺ: 0484- 2369007.