
തൃക്കാക്കര: ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ക്വാളിറ്റി കൺട്രോൾ യൂണിറ്റ് 3 മുതൽ 7 വരെ മുഴുവൻ സമയ പാൽ പരിശോധന ക്യാമ്പ് ആരംഭിച്ചു. ഇതിനായി ജില്ലാ സ്ഥാനത്ത് തുടങ്ങിയ ക്യാമ്പിന്റെയും ക്വാളിറ്റി ഇൻഫർമേഷൻ സെന്ററിന്റെയും ഉദ്ഘാടനം ജില്ലാ കളക്ടർ രേണു രാജ് നിർവഹിച്ചു. ക്ഷീരവികസന വകുപ്പ് എറണാകുളം അസിസ്റ്റന്റ് ഡയറക്ടർ നിഷ വി. ഷെരീഫിന്റെ അദ്ധ്യക്ഷത വഹിച്ചു. ഉപഭോക്താക്കൾക്ക് സൗജന്യമായി പാൽ പരിശോധിച്ചു ഫലം ലഭ്യമാക്കുന്നതിനാണ് ക്യാമ്പിനോടൊപ്പം ഇൻഫർമേഷൻ സെന്ററും പ്രവർത്തിക്കുന്നത്. പൊതുവിപണിയിൽ ലഭ്യമായ പല കമ്പനികളുടെയും പാലിന്റെ ഗുണനിലവാരം പൊതുജനങ്ങൾക്ക് മനസ്സിലാക്കാനും ഈ പദ്ധതി പ്രയോജനപ്പെടുത്തണം