പട്ടിമറ്റം: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പട്ടിമറ്റം ജമാഅത്ത് യു.പി സ്‌കൂളിലെ കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ നൽകി. കുന്നത്തുനാട് പഞ്ചായത്ത് അംഗം ടി.എ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഹനീഫ കുഴുപ്പിള്ളി അദ്ധ്യക്ഷനായി. സ്‌കൂൾ സെക്രട്ടറി കെ.വി.അബ്ദുൽ ലത്തീഫ്, ജമാഅത്ത് പ്രസിഡന്റ് കെ.എം. മൈതീൻ, ഹെഡ്മിസ്ട്രസ് ഷിനാസ് ഷിയാസ്, പി.എ.ഐഷു കുഞ്ഞ്, ജിജി ഏലിയാസ്, എം.എം.റഷീല, എൻ.എ.ഷെമീന തുടങ്ങിയവർ സംസാരിച്ചു.