
തൃക്കാക്കര; മുളന്തുരുത്തി ആരക്കുന്നത്തെ ആപ്റ്റീവ് കമ്പനിയിലെ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ കിടപ്പ് രോഗികൾക്ക് ഓണക്കിറ്റ് നൽകി. മുളന്തുരുത്തി കനിവ് പാലിയേറ്റീവ് കെയർ മേഖലാ കമ്മിറ്റി ഭാരവാഹികൾക്ക് ഓണക്കിറ്റ് കൈമാറി യൂണിയൻ വർക്കിംഗ് പ്രസിഡന്റും തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സി.ആർ. പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു.
യൂണിയൻ പ്രസിഡന്റ് സി.കെ.റെജി അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.മോഹനൻ, ആപ്റ്റീവ് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ജോയൽ ജോസഫ് , സി.പി.എം മുളന്തുരുത്തി ലോക്കൽ സെക്രട്ടറി പി.ഡി.രമേശൻ, കനിവ് പാലിയേറ്റീവ് കെയർ മുളന്തുരുത്തി മേഖലാ പ്രസിഡന്റ് പി.എൻ.പുരുഷോത്തമൻ, സെക്രട്ടറി എം.എം.അനിൽ, വൈസ് പ്രസിഡന്റ് സി.വി.വരുൺ, യൂണിയൻ ഭാരവാഹികളായ വി.ജി.അനിൽകുമാർ, സ്മിത കൃഷ്ണകുമാർ, ഡി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.