പെരുമ്പാവൂർ: തണ്ടേക്കാട് ജമാ അത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ വിപുലമായി ഓണമാഘോഷിച്ചു. കിന്റെർ ഗാർഡൻ, എൽ.പി , യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ വ്യത്യസ്ത മത്സരങ്ങൾ നടന്നു. പൂക്കള മത്സരം, വടംവലി, സുന്ദരിക്ക് പൊട്ടുതൊടൽ, തിരുവാതിര തുടങ്ങിയവയുണ്ടായി. 3500 ഓളം വിദ്യാർത്ഥികൾക്ക് ഓണപ്പായസവും നൽകി.