
തൃക്കാക്കര: തൃക്കാക്കര നഗരസഭാ പന്ത്രണ്ടാം വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. രമ്യാ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ വി.ഡി സുരേഷ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ആശാഭവനിലെ അന്തേവാസികൾക്ക് ഓണസദ്യയും ഓണപ്പുടവയും നൽകി.തൃക്കാക്കര നഗരസഭാ മുൻ ചെയർമാൻ പി.ഐ. മുഹമ്മദാലി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സ്മിത സണ്ണി, കൗൺസിലർമാരായ രാധാമണി പിള്ള, എം.കെ.ചന്ദ്രബാബു, എം.ജെ.ഡിക്സൺ, ജോസ് കളത്തിൽ, കുടുംബശ്രീ എ.ഡി.എസ് അംഗങ്ങളായ ജിജ, ഷീബ,സന്ധ്യ, ആശ, ആശാ വർക്കർ ശ്രീമതി ദേവയാനി, അങ്കണവാടി പ്രവർത്തകരായ കുമാരി, ശ്രീമതി ഉഷാ ശിവദാസ്, വയോമിത്രം പ്രസിഡന്റ് രേണുക തുടങ്ങിയവർ പങ്കെടുത്തു.