പെരുമ്പാവൂർ: ഓണത്തോടനുബന്ധിച്ച് ഒക്കൽ സർവീസ് സഹകരണ ബാങ്കിൽ സബ്‌സിഡി നിരക്കിൽ നൽകിവരുന്ന അരി, തച്ചയത്ത് നാരായണൻ വൈദ്യർ പെൻഷൻ പദ്ധതി, വാഹന വായ്പ തുടങ്ങിയവയുടെ വിതരണോദ്ഘാടനം ജി.സി.ഡി.എ മുൻ ചെയർമാനും സി.പി.എം ജില്ലാ സെക്രട്ടറിയുമായ സി.എൻ. മോഹനൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.വി. മോഹനന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഭരണസമിതി അംഗങ്ങളായ കെ.ഡി.ഷാജി, വനജ തമ്പി, ലാലി സൈഗാൾ, ജോളി സാബു, കെ. എം.മൊയ്തീൻ, ടി.പി.ഷിബു, കെ.ഡി. പീയൂസ്, ഗൗരി ശങ്കർ, പി. എം.ജിനീഷ് , സെക്രട്ടറി ടി.എസ്.അഞ്ജു,​ ബാങ്ക് വൈസ് പ്രസിഡന്റ്‌കെ.പി. ലാലു എന്നിവർ സംസാരിച്ചു.