
നെടുമ്പാശേരി: ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു നയിക്കുന്ന ദിവ്യജ്യോതി പര്യടനം രണ്ടാം ദിവസത്തെ പര്യടനം പൂർത്തിയാക്കി. രാവിലെ പുതുവാശേരി ശാഖയിൽ നിന്നാരംഭിച്ച പര്യടനം വൈകിട്ട് ശ്രീമൂലനഗരം ശാഖയിൽ സമാപിച്ചു. ശാഖകളിൽ ഭക്തിസാന്ദ്രമായ വരവേൽപ്പാണ് ലഭിച്ചത്.
ശ്രീമൂലനഗരം ശാഖയിൽ നടന്ന രണ്ടാം ദിവസത്തെ സമാപന സമ്മേളനം പ്രതാപൻ ചേന്ദമംഗലം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഒ.കെ. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ക്യാപ്ടൻ വി. സന്തോഷ് ബാബു, വൈസ് ക്യാപ്ടന്മാരായ എ.എൻ. രാമചന്ദ്രൻ, പി.ആർ. നിർമ്മൽ കുമാർ എന്നിവർ സംസാരിച്ചു.
ഇന്നത്തെ പര്യടനം
ഇന്ന് രാവിലെ പത്തിന് തോട്ടക്കാട്ടുകര ശാഖയിൽ നിന്ന് പര്യടനമാരംഭിക്കും. തുടർന്ന് പട്ടേരിപ്പുറം, തായിക്കാട്ടുകര, ചൂർണിക്കര, കുന്നത്തേരി, വിടാക്കുഴ, പള്ളിലാംകര, സൗത്ത് കളമശേരി, വെസ്റ്റ് കളമശേരി, നോർത്ത് കളമശേരി, കുറ്റിക്കാട്ടുകര, ഏലൂർ ഈസ്റ്റ്, മുപ്പത്തടം, വെസ്റ്റ് കടുങ്ങല്ലൂർ, ഈസ്റ്റ് കടുങ്ങല്ലൂർ എന്നിവടങ്ങളിലെ സ്വീകരണ ശേഷം നോർത്ത് മുപ്പത്തടം ശാഖയിൽ വൈകിട്ട് 6.30ന് സമാപിക്കും. സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ പ്രസിഡന്റ് മഹാരാജ ശിവാനന്ദൻ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് എം.കെ. സുഭാഷണൻ അദ്ധ്യക്ഷത വഹിക്കും.