
കുറുപ്പംപടി : വേങ്ങൂർ ഗ്രാമപഞ്ചായത്തിന്റെയും കുന്നത്തുനാട് താലൂക്ക് വ്യവസായ-വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ വേങ്ങൂർ പഞ്ചായത്തിലെ ചെറുകിട സംരംഭകർക്കായി ലോൺ,ലൈസൻസ്, സബ്സിഡി മേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ് ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഷിജോ അദ്ധ്യക്ഷത വഹിച്ചു. വ്യവസായവകുപ്പ് ഇന്റേൺ രാകേഷ് , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ആർ. നാരായണൻ നായർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ, പഞ്ചായത്ത് അംഗങ്ങളായ ആൻസി ജോബി, ടി.ബിജു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. വിവിധ ബാങ്കുകളുടെ പ്രതിനിധികൾ മേളയിൽ പങ്കെടുത്തു.