contractores

ആലുവ: കേരള വാട്ടർ അതോറിട്ടി കരാറുകാരുടെ അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി ആലുവ ഡിവിഷൻ ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ്ണ ഡിവിഷൻ കൺവീനർ കെ.ഐ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. 15 മാസത്തെ കുടിശിക ഉടൻ നൽകുക, ജി.എസ്.ടിയിലെ അപാകതകൾ പരിഹരിക്കുക, ചെറുകിട കരാറുകാരെ നിലനിർത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. എ.വി. റോയ്, വി.ടി. ജോസ്, എം.ബി. വേണുഗോപാൽ, എം.കെ. ഹൻസാർ, വിജി ഏലിയാസ്, വി.കെ. ഫസലുദ്ദീൻ എന്നിവർ നേതൃത്വം നൽകി.