ആലുവ: കുട്ടമശേരി സഹകരണ ബാങ്കിന്റെ ഓണച്ചന്ത ഇന്ന് ആരംഭിക്കും. കുട്ടമശേരിയിൽ ബുധനാഴ്ച്ച വരെ ചന്തയുണ്ടാകും. ഓണസദ്യയ്ക്ക് നാടൻ പച്ചക്കറികൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഓണസദ്യയ്ക്കുള്ള പലവ്യഞ്ജനങ്ങൾ ന്യായവിലയിലും ഗുണമേന്മയിലും ലഭ്യമാക്കാൻ സഹകരണ ബാങ്കിന്റെ കുട്ടമശേരി, കീഴ്മാട് സഹകരണ സൂപ്പർമാർക്കറ്റുകളിൽ സംവിധാനമുണ്ട്.