latheef

ആലുവ: അർബൻ ബാങ്ക് എംപ്ലോയീസ് ഓർഗനൈസേഷൻ ആലുവാ യൂണിറ്റ് സംഘടിപ്പിച്ച ഓണക്കിറ്റ് വിതരണം ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എം.കെ.എ. ലത്തീഫ് മുൻ ജീവനക്കാരനായ വി. ചന്ദ്രന് നൽകി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സുഫീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം പി.കെ. വിജയകുമാർ, ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി.എ. താഹിർ, പി.വി. എൽദോസ്, നിഷ വി. പൈ, നസീർ കൊടികുത്തുമല എന്നിവർ സംസാരിച്ചു.