mla

മൂവാറ്റുപുഴ : മാറുന്ന ലോകത്ത് വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം കൂടുതൽ അനിവാര്യമാണെന്ന് രമ്യാ ഹരിദാസ് എം.പി പറഞ്ഞു . മികച്ച വിദ്യാഭ്യാസമുളളവർക്ക് കൂടുതൽ മികച്ച അവസരങ്ങൾ ലഭിക്കും. അതിനായി മികച്ച സൗകര്യങ്ങൾ ഉപയോഗിക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രമിക്കണമെന്നും എം.പി പറഞ്ഞു. ഉന്നത വിജയം കൈവരിച്ച എസ്.എസ്.എൽ.സി ,പ്ലസ്ടു , സി.ബി.എസ്.ഇ , ഐ.സി. എസ് .ഇ വിദ്യാർത്ഥികൾക്കുള്ള ഡോ. കുഴൽനാടൻ മെറിറ്റ് അവാർഡ് വിതരണം ചെയ്യുകയായിരുന്നു അവർ.
ഡോ. മാത്യു കുഴൽ നാടൻ എം .എൽ .എ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് മോട്ടിവേഷൻ ക്ലാസ് നടത്തി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റാണികുട്ടി ജോർജ് , അംഗം ഷാന്റി ഏബ്രഹാം, മുനിസിപ്പൽ ചെയർമാൻ പി .പി എൽദോസ് , വൈസ് ചെയർ പേഴ്സൺ സിനി ബിജു, മുൻ എം. പി .ഫ്രാൻസീസ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മാത്യു കുഴൽ നാടൻ എം .എൽ. എ യുമായി വിദ്യാർത്ഥികൾ സംവാദം നടത്തി. 982 പേർക്കാണ് അവാർഡ് നൽകിയത്.