മൂവാറ്റുപുഴ: യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ നഗരസഭ ഒന്നാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് മൂന്നിന് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും. പുളിഞ്ചോട് കവലയിൽ നടക്കുന്ന അവാർഡ് ദാനവും പൊതുസമ്മേളനവും കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ.അബ്ദുൽമുത്തലിബ് ഉദ്ഘാടനം ചെയ്യും.