മൂവാറ്റുപുഴ: യുവകലാസാഹിതി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് നാലിന് കലാ സാഹിത്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽപ്പെട്ട തിരഞ്ഞെടുക്കപ്പെട്ടവരെ ആദരിക്കും. മൂവാറ്റുപുഴ വൈസ്‌മെൻ സെന്റർ ഹാളിൽ നടക്കുന്ന ആദരം 2022 സിനിമ സംവിധായകനും അഭിനേതാവുമായ സോഹൻ സീനുലാൽ ഉദ്ഘാടനം ചെയ്യും. യുവകലാസാഹിതിയുടെ വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് ശാരദ മോഹൻ , എ.ഐ.വൈ.എഫ് സംസ്ഥാന പ്രിസിഡന്റ് എൻ.അരുൺ എന്നിവർ സംസാരിക്കും.