പെരുമ്പാവൂർ: പവിഴം റൈസിന്റെ ഓണാഘോഷ പരിപാടി സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജീവനക്കാരുടെ കുട്ടികളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, വാർഡ് അംഗം എം.ഒ. ജോസ്, ഡയറക്ടർമാരായ റോബിൻ ജോർജ്ജ്, റോയി ജോർജ്ജ് എന്നിവർ സംസാരിച്ചു.