പെരുമ്പാവൂർ: അമ്പത്തിരണ്ടു വർഷങ്ങൾക്ക് ശേഷം ആദ്യമായി വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്‌കൂളിലെ 1970 എസ്.എസ്.എൽ.സി ബാച്ചുകാരുടെ ഓർമ്മപ്പൂക്കളെന്ന പേരിൽ സ്‌നേഹസംഗമം 'സംഘടിപ്പിച്ചു. ചടങ്ങിൽ അദ്ധ്യാപകർക്ക് ആദരവ് നൽകി. സ്‌നേഹസംഗമം സ്‌കൂൾ മാനേജർ കെ.സി. ശശികുമാർ ഉദ്ഘാടനം ചെയ്തു. ഡോ. കെ ശ്രീകുമാർ അദ്ധ്യക്ഷനായിരുന്നു. പി.ഗോപാലകൃഷ്ണൻ നായർ, പി.നാരായണൻ നായർ, ആനന്ദവല്ലി, സി.വർഗീസ്, കുമാരി രാധിക, കെഎം.അബ്ദു,പ്രിൻസിപ്പാൽ ജി. കല സ്റ്റാഫ് സെക്രട്ടറി ബോസ് മോൻ, എൻ പി.പീറ്റർ എന്നിവർ പ്രസംഗിച്ചു.സ്‌ക്കൂളിലേക്കായി നിർമ്മിച്ച പുതിയ നോട്ടീസ് ബോർഡ് ഹെഡ്മാസ്റ്റർ ജി. ആനന്ദകുമാറിന് കൈമാറി. ഡോ.കെ ശ്രീകുമാർ ചെയർമാനും എം.ജെ. ആലീസ് ജനറൽ കൺവീനറും പി.ഐ. ജേക്കബ്ബ് ട്രഷററുമായി പതിനൊന്ന് അംഗ കമ്മിറ്റി രൂപീകരിച്ചു.


അടിക്കുറിപ്പ്: അമ്പത്തിരണ്ടു വർഷങ്ങൾക്ക് ശേഷം ആദ്യമായി വളയൻചിറങ്ങര ഹയർ സെക്കന്ററി സ്‌കൂളിലെ 1970 എസ്എസ്എൽസി ബാച്ചുകാരുടെ ഓർമ്മപ്പൂക്കളെന്ന പേരിൽ സംഘടിപ്പിച്ച സ്‌നേഹസംഗമം