
കൂത്താട്ടുകുളം:വടകര സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ ത്രിദിന ഓണം ക്യാമ്പ് 'ചിരാത് ആരംഭിച്ചു. ക്യാമ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. സ്കൂൾ മാനേജർ ബോബി ജോസഫ് ജോർജ് അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ് നേടിയ മുൻ കേഡറ്റുകളെ തിരമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രമ മുരളീധര കൈമൾ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോർജ്, കൂത്താട്ടുകുളം പൊലീസ് സബ് ഇൻസ്പെക്ടർ എബി.എം. ബി., ഗ്രാമപഞ്ചായത്ത് അംഗം സി.വി.ജോയ്, പി.ടി.എ പ്രസിഡന്റ് സജി മാത്യു, ടി.ടി.ഐ പ്രിൻസിപ്പൽ ജിലു വർഗീസ് , ഡ്രിൽ ഇൻസ്ട്രക്ടർ ജയകുമാർ എം.കെ. എന്നിവർ സംസാരിച്ചു.
എസ്.പി.സി മാനുവൽ സ്റ്റേറ്റ് കോർ കമ്മിറ്റി അംഗം എൻ.സി. വിജയകുമാർ ക്ലാസ് നടത്തി. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ത്രിതല ക്യാമ്പിൽ ഫീൽഡ് ട്രിപ്പ്, ഓണാഘോഷ പരിപാടികൾ, പഠന ക്ലാസുകൾ ഗെയിമുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ചിന് വൈകിട്ട് സമാപന സമ്മേളനം പുത്തൻകുരിശ് ഡി.വൈ.എസ്.പി ജി. അജയ് നാഥ് ഉദ്ഘാടനം ചെയ്യും.